തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കഴിയുന്ന കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് തൊഴിൽ, വനിതാ-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ.
ഉദ്ഘാടനച്ചടങ്ങിൽ അമ്മത്തൊട്ടിലിൽ ലഭിച്ച ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞിന് മന്ത്രി 'ഗേഹ' എന്ന് പേരിട്ടു. ശിശുദിനത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന 'വർണ്ണോത്സവം' കലോത്സവവും മന്ത്രി ഉദ്ഘാടനം ചെയ്തു.
മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ചു. . കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, നഗരാസൂത്രണ സമിതി അംഗം ജി. വേണുഗോപാൽ, വനിതാ-ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി, ട്രഷറർ കെ. ജയപാൽ തുടങ്ങിയവർ പങ്കെടുത്തു.


No comments:
Post a Comment